ക്രിസ്തുമസ്സ് അവധി : വിദ്യാർത്ഥികൾക്ക് പ്രത്യേക വെസൽ ഹംദുള്ള സഈദ് എം.പിക്കും ലക്ഷദ്വീപ് പോർട്ട് ഡിപ്പാർട്ട്മെൻ്റിനും നന്ദി അറിയിച്ച് വിദ്യാർത്ഥി നേതാക്കൾ
കൊച്ചി: ക്രിസ്മസ് അവധി മുൻനിർത്തി വിദ്യാർത്ഥികൾക്ക് നാട്ടിലെത്താനുള്ള യാത്രാ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഹൈ സ്പീഡ് വെസ്സലുകളുടെ പ്രത്യേക സർവ്വീസ് ആരംഭിച്ചു. ഒറ്റ കപ്പൽ മാത്രം സർവ്വീസ് നടത്തുന്ന സാഹചര്യത്തിൽ ഈ സർവ്വീസ് പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഒരേ പോലെ ഉപകാരപ്രദമാവും.
എം.പി. ഹംദുള്ള സഈദ് നടത്തിയ നിരന്തര ഇടപെടലുകൾക്കൊടുവിലാണ് പരിമിതികൾക്കിടയിലും പരമാവധി സൗകര്യങ്ങൾ ഒരുക്കി ഈ സേവനം പ്രാവർത്തികമാക്കിയത്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ ആശങ്കകൾക്ക് വിരാമമിട്ട ഈ നിർണായക ഇടപെടലിൽ വിദ്യാർത്ഥികൾ എം.പിക്ക് നന്ദി അറിയിച്ചു. കൊച്ചി-ലക്ഷദ്വീപ് യാത്രക്കാർക്കുള്ള ഈ സ്പെഷ്യൽ സർവ്വീസ് അവധി സീസണിൽ വലിയ ആശ്വാസമായി മാറുമെന്ന് പൊതുജനങ്ങളും സംതൃപ്തി അറിയിച്ചു.
നിലവിൽ എം വി ലഗൂൺസ് കപ്പൽ മാത്രമാണ് സർവ്വീസ് നടത്തുന്നത്. മറ്റു കപ്പലുകളുടെ അറ്റകുറ്റ പണികൾ തകൃതിയായി നടക്കുന്നു. ഏറ്റവും വലിയ കപ്പലായ എം വി കവരത്തിയുൾപ്പടെയുള്ളവ ഉടൻ സർവ്വീസിനെത്തുമെന്ന പ്രതീക്ഷയിലാണ് ദ്വീപുകാർ.