കവരത്തി: വിദ്യാർഥികളുടെ അവധിക്കാല യാത്ര സുഗമവും പ്രശ്നരഹിതവുമാക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ യൂത്ത് കോൺഗ്രസും എൻ.എസ്.യൂ.ഐയും ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സംഘടനാ പ്രതിനിധികൾ ജില്ലാ കലക്ടറുമായി പ്രത്യേക കൂടിക്കാഴ്ച നടത്തുകയായിരുന്നു.
അവധിക്കാലത്ത് യാത്രയ്ക്കുള്ള കപ്പൽ ഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തത വൻകരയിൽ പഠിക്കുന്ന ദ്വീപിലെ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി നേതാക്കൾ അറിയിച്ചു. എം.പി ഹംദുല്ലാ സഈദ് ഈ വിഷയത്തിൽ ഇതിനോടകം ഇടപെട്ടതായും യാത്രക്കുള്ള ടിക്കറ്റ് ലഭ്യത ഉറപ്പാക്കുന്നതിനും സർവീസുകൾ വർദ്ധിപ്പിക്കുന്നതിനും നടപടികൾ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടു.
പോർട്ട് ഡയറക്ടർ കൂടിയായ
കലക്ടർ ഇക്കാര്യത്തിൽ അനുകൂല നടപടികൾ ഉറപ്പ് നൽകി. യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് എം അലി അക്ബർ, വൈസ് പ്രസിഡൻ്റ് ഷംസീർ അൻസാരി, എൻ എസ് യു ഐ പ്രസിഡണ്ട് അജാസ് അക്ബർ, സെക്രട്ടറി ബുർഹാൻ എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.