കോഴിക്കോട്: 78-ാം സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ ലക്ഷദ്വീപ് ടീം തോൽവിയോടെ തുടക്കം കുറിച്ചു. പോണ്ടിച്ചേരി ടീമിനെതിരെ നടന്ന മത്സരത്തിൽ ലക്ഷദ്വീപ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെട്ടത്.
മത്സരത്തിന്റെ തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ലക്ഷദ്വീപ് അവസാന നിമിഷങ്ങളിൽ ഗോൾ വഴങ്ങി വിജയം നഷ്ടപ്പെടുത്തുകയായിരുന്നു. പോണ്ടിച്ചേരിക്കായി ദിലിപാൻ ഇരട്ട ഗോളുകളും സരൻ ഒരു ഗോളും നേടി. ലക്ഷദ്വീപിനായി മമ്മു രണ്ട് ഗോളുകൾ നേടി കരുത്ത് പ്രകടിപ്പിച്ചുവെങ്കിലും ടീമിന് വിജയം കൈവരിക്കാനായില്ല.