ചെത്ത്ലാത്ത്: ലക്ഷദ്വീപിനെ മുഴുവനായും കണ്ണീരിലാഴ്ത്തിയ ചെത്തലത്ത് ആറ്റമോന്റെ തിരോധാനത്തിൽ ദുഃഖിതരായ കുടുംബത്തെ സന്ദർശിച്ച് ആശ്വാസം പകർന്ന് എംപി ഹംദുല്ല സഈദ്.
കുടുംബത്തിന് കിട്ടേണ്ട നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ നേരത്തെ തന്നെ സ്വീകരിച്ചിട്ടുണ്ടെന്നും അതിനായി ലക്ഷദ്വീപ് ഭരണകൂടവുമായി നിരന്തരം ഇടപെടുന്നുണ്ടെന്നും എംപി പറഞ്ഞു.
ചെത്ത്ലാത്ത് ദ്വീപ് സന്ദർശനത്തിനെത്തിയ എംപി നേരെ ആറ്റമോന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. ആദ്യ സഹായമെന്ന നിലയിൽ ഒരു ലക്ഷം രൂപ എംപി കുടുംബത്തിന് കൈമാറി.