കവരത്തി: LDWA സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി നീണ്ട രണ്ടാഴ്ചയോളമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി, വെള്ളിയാഴ്ച്ച സ്പോർട്‌സ് ഡിപ്പാർട്ട്മെന്റിലേക്ക് സമരം സംഘടിപ്പിച്ചു. ലക്ഷദ്വീപിലെ ഏറ്റവും കൂടുതൽ കാഷ്യുവൽ ലേബർ എടുക്കുന്ന ഡിപ്പാർട്ട്മെന്റായി അറിയപ്പെടുന്ന സ്പോർട്‌സ്, ഭിന്നശേഷിക്കാർക്ക് നിയമനത്തിനായി 5% സംവരണം ഉറപ്പുവരുത്തുന്ന RPDW ആക്റ്റ് നിലനിൽക്കെ നിലവിൽ വെറും രണ്ട് ജീവനക്കാരെ മാത്രമാണ് ഒഴിവിൽ വെച്ചിരിക്കുന്നത്.

ഭിന്നശേഷിക്കാർക്ക് അവകാശങ്ങൾ രേഖകളിൽ മാത്രം രേഖപ്പെടുത്തുകയും, അതിന്റെ കാര്യക്ഷമമായ നടപ്പിലാക്കലിൽ വീഴ്ച വരുത്തുകയും ചെയ്യുന്നതിനെതിരെയാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്. അഡ്മിനിസ്ട്രേറ്റർ മാർഗ്ഗനിർദ്ദേശം നൽകിയിട്ടും, റിക്രൂട്ട്മെന്റ് നടപടികളിൽ അതു പാലിക്കാതിരിക്കുക മാത്രമല്ല, ലക്ഷദ്വീപിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഭിന്നശേഷിക്കാർക്ക് കരകൗശല വസ്തുക്കൾ  വിൽക്കാനുള്ള സൗകര്യങ്ങൾ നൽക്കുക ചായക്കടകൾ തുടങ്ങാൻ അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിക്കുന്നു.

LDWA അമിനി യൂണിറ്റ് പ്രസിഡണ്ട് ഏ സി ഷാബാൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു. കെ ജി ഹാജറ  ഉത്ഘാടനം ചെയ്തു. സ്റ്റേറ്റ് ജനറൽ സെക്രട്ടറി ബി കെ സി സാബിത്ത് മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് ജോയിൻ സെക്രട്ടറി റസലുദ്ധീൻ ആശംസകൾ അറിയിച്ചു. വിവിധ ദ്വീപുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി ഫരീദ യോഗത്തിൽ നന്ദി അറിയിച്ചുകൊണ്ട് സംസാരിച്ചു.