കവരത്തി: ഡീസാലിനേഷൻ പ്ലാന്റിന്റെ സമുദ്രാന്തർ പൈപ്പ് ഇളക്കി മാറിയതിലൂടെ പ്രവർത്തന രഹിതമായി കിടക്കുന്ന പ്ലാൻറ് വേഗത്തിൽ അറ്റകുറ്റപ്പണി ചെയ്യണമെന്ന് ലക്ഷദ്വീപ് എം.പി ഹംദുള്ള സഈദിൻ്റെ ഇടപെടലിലൂടെ ഡീപ് സി പൈപ്പ് സ്ഥാപിക്കുന്നതിന് ലക്ഷദ്വീപ് പൊതുമരാമത്ത് വകുപ്പ് അടിയന്തര ടെൻഡർ വിളിച്ചു.

പതിനാല് കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണികൾക്കാണ് ടെണ്ടർ നോട്ടീസ്.  നവംബർ ആറാം തിയ്യതിയാണ് അവസാന തിയ്യതി. ടെൻഡർ സ്ഥിരപ്പെടുത്തി 30 ദിവസത്തിനുള്ളിൽ ജോലി പൂർത്തിയാക്കണമെന്നും വ്യവസ്ഥയുണ്ട്. പുറത്തുനിന്ന് എത്തിക്കുന്ന പൈപ്പുകൾ പോരാതെ വന്നാൽ നേരത്തെ ഒടെക്ക് പ്ലാന്റിനായി എത്തിച്ച പൈപ്പുകളും കൂടി അറ്റകുറ്റപണികൾക്ക് ഉപയോഗിക്കാമെന്ന് ടെൻഡർ വ്യവസ്ഥകളിൽ നിർദ്ദേശിച്ചിട്ടുണ്ട്.

കവരത്തി സന്ദർശനത്തിനിടെ പ്ലാൻറ് സന്ദർശിച്ച എം.പി വിവരങ്ങൾ ശേഖരിക്കുകയും അഡ്മിനിസ്ട്രേറ്ററുമായി ബന്ധപ്പെട്ട് പ്ലാന്റിന്റെ പ്രവർത്തനം വേഗത്തിൽ പുനരാരംഭിക്കുവാൻ നടപടികൾ സ്വീകരിക്കണമെന്ന്  ആവശ്യപ്പെടുകയും ചെയ്തിരുന്നു.