അഗത്തി: 33 മത്തെ ലക്ഷദ്വീപ് സ്കൂൾ ഗെയിംസിന് ലക്ഷദ്വീപിന്റെ കവാടമായ അഗത്തിയുടെ കളിത്തട്ടിൽ ഒക്ടോബർ 26 ന് തുടക്കമാവും. ലക്ഷദ്വീപ് എംപി അഡ്വ.ഹംദുള്ള സഈദ് മീറ്റ് ഉൽഘാടനം ചെയ്യും.

വിവിധ ദ്വീപുകളിൽ നിന്നുള്ള ടീമുകൾ അഗത്തിയിൽ എത്തിത്തുടങ്ങി. 
കായിക താരങ്ങളുടെ താമസവും ഭക്ഷണവും അടക്കം അനുബന്ധമായ എല്ലാ സൗകര്യങ്ങളും പൂർത്തിയാക്കിയതായി സംഘാടക സമിതി അറിയിച്ചു.