അമിനി: ലക്ഷദ്വീപിലെ ദാറുൽ ഹുദാ ബ്രാഞ്ച് സിദ്ധീഖ് മൗലാ അറബിക് കോളേജ് വിദ്യാർത്ഥികളുടെ ഇസ്‌ലാമിക കലാ സാഹിത്യ മത്സരം ഫൻമേനി 24 ന്റെ ലോഗോ പ്രകാശനം നിർവ്വഹിച്ചു.
ദ്വീപ് വീടകങ്ങളിൽ വ്യാപകമായിരുന്ന മാല-മൗലിദ്-അദ്കാറ് കിതാബുകളിൽ ഉപയോഗിച്ചിരുന്ന ദ്വീപ് ജീവിതത്തിൽ ശക്തമായ വേരോട്ടം ഉണ്ടായിരുന്ന അറബി മലയാളം ഭാഷയുടെ സ്വാധീനം ഉയർത്തിക്കാട്ടുന്നതാണ് ഈ വർഷത്തെ ഫൻമേനി ലോഗോ.
'ഫൻ' കല 'മേനി' അഴക് എന്നിവ സൂചിപ്പിക്കുന്ന കലയുടെ സൗന്ദര്യം എന്ന അർത്ഥത്തിൽ ഇത് മൂന്നാമത് വർഷമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
25, 26,27,28 തിയ്യതികളിൽ അമിനി ദ്വീപിൽ വെച്ച് വിപുലമായി നടത്തപ്പെടുന്ന 'ഫൻമേനിയിൽ' ലക്ഷദ്വീപിന്റെ സാഹിത്യം, കല, പാരമ്പര്യം പ്രധാന തീം ആയാണ് പരിപാടി ആവിഷ്കരിച്ചിരിക്കുന്നത്. അമിനി, കടമത്ത്, ആന്ത്രോത്ത്, കിൽത്താൻ, കവരത്തി,അഗത്തി, ചെത്ത്ലാത്ത്, ബിത്ര, കൽപേനിദ്വീപുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരത്തിൽ അണിനിരക്കും.
സിദ്ധീഖ് മൌലാ അറബിക് കോളേജിൽ നടന്ന ലോഗോ പ്രകാശന ചടങ്ങിൽ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളും സ്ഥാപനത്തിലെ അദ്ധ്യാപകരും സംബന്ധിച്ചു.
പ്രൻസിപ്പൽ സുഫിയാൻ ഹുദവി, ജഅഫർ ദാരിമി KKC മുത്ത്കോയ, എം അഷ്‌റഫ്, KKC അബ്ദുല്ലക്കോയ, അയ്യൂബ് ദാരിമി, മുഹമ്മദ് ഖാസിം ഫൈസി, ഷബീർ ആന്ത്രോത്ത്, അബ്ദുൽ റഹ്മാൻ പി, ജഅഫർ ഹുസൈൻ യമാനി, അലി ഹസൻ ഹുദവി, ആമിർ സുൽത്താൻ ഹുദവി, അർഫാസ് ഹുദവി, മുസ്‌നി അസ്ഹരി പങ്കെടുത്തു.