കവരത്തി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഭരണ തലപ്പത്ത് നിർണായക മാറ്റങ്ങൾ വരുത്തി ഉത്തരവ് പുറത്തിറങ്ങി. തുറമുഖ വകുപ്പ് ഡയറക്ടറും അഡീഷണൽ ജില്ലാ മജിസ്റ്റ്രേറ്റുമുമായിരുന്ന ഡോ. ആർ ഗിരിശങ്കർ ഐ എ എസ് ജില്ലാ കലക്ടറായി നിയമിച്ചു.
മുൻ ജില്ലാ കലക്ടർ അർജുൻ മോഹൻ ഐ എ എസ് ആരോഗ്യം, സാമൂഹിക ക്ഷേമം, വനിതാ ശിശു വികസനം, ഭക്ഷ്യ വിതരണം, വിവര പൊതുജന സമ്പർക്കം, എന്നീ വകുപ്പുകളുടെ സെക്രട്ടറിയായായും ടൂറിസം ഡയറക്ടറായയും ലക്ഷദ്വീപ് സ്പോർട്സ്, ലക്ഷദ്വീപ് ടൂറിസം ഡെവലപ്പ്മെന്റ് ബോർഡ് എം ഡി യായും പ്രവർത്തിക്കും.
ലക്ഷദ്വീപ് ഡെവലപ്മെൻറ് കോർപ്പറേഷൻ എം ഡി ആയിരുന്ന അവനീഷ് കുമാറിന് പകരം വിക്രാന്ത് രാജ പുതിയ മാനേജിംഗ് ഡയറക്ടർ ആവും. ഈ ചുമതലയ്ക്ക് പുറമെ ലക്ഷദ്വീൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായും സർവീസ്, തുറമുഖം, വൈദ്യുതി വകുപ്പുകളുടെ സെക്രട്ടറിയായും ലക്ഷദ്വീപ് സെൻസസ് ഡയറക്ടറായയും തുടരും.
ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഭാഗമായി പുതുതായി ചുമതല ഏറ്റെടുത്ത ശിവം ചന്ദ്ര ഐ. എ .എസ് പുതിയ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ആയും കവരത്തി ഡെപ്യൂട്ടി കളക്ടർ, ജനറൽ അഡ്മിനിയേട്രേഷൻ പ്രോട്ടൊകോൾ, ഐ പി ആർ വകുപ്പുകളുടെ ഡയറക്ടറായും സേവനം ചെയ്യും. പരിസ്ഥിതി വനം വകുപ്പിന്റെ തലപ്പത്ത് എസ്.രാജ് തിലക് ഐ.എഫ്.എസ് സ്ഥാനമേൽക്കും. മറ്റ് വകുപ്പ് മേധാവികൾ മാറ്റമില്ലാതെ തുടരും.