കവരത്തി: 33-ാമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസിന്റെ ലോഗോ പ്രകാശനം ചെയ്തു. എൽ എസ് ജി ചെയർമാനായ അഗത്തി ജി എച്ച്  എസ് എസ് പ്രിൻസിപ്പൾ മുഹമ്മദ് ഇഖ്ബാൽ, മുഹമ്മദ് സനീബ് ഖാൻ പി ഇ ടി, ഏ എച്ച് എം അബ്ദുൽ ഗഫൂർ പി ജി ടി എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനം ചെയ്തത്. കൽപേനി ദ്വീപ് സ്വദേശി ജാബിർ തമീമാണ് ലോഗോ ഡിസൈൻ ചെയ്തത്. 

ഒക്ടോബർ 26 മുതൽ നവംബർ നാല് വരെ അഗത്തി ദ്വീപിലാണ് ഈ വർഷത്തെ എൽ എസ് ജി മത്സരങ്ങൾ നടക്കുന്നത്. അമിനി ദ്വീപിൽ നടന്ന 32-ാമത് എൽ എസ് ജിയിൽ കവരത്തി, ആന്ത്രോത്ത്, അമിനി ദ്വീപുകൾ യഥാക്രമം ഒന്ന് രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയിരുന്നു.