കൊച്ചി: കൊച്ചി കപ്പൽശാലയിൽ അറ്റകുറ്റപ്പണികൾ തുടരുന്ന ലക്ഷദ്വീപിലെ വിവിധ കപ്പലുകളിലും ഫെറി വെസ്സലുകളിലും ഹംദുള്ള സഈദ് എം.പി സന്ദർശനം നടത്തി.

കപ്പലുകളുടെ അറ്റകുറ്റപ്പണികൾ നീണ്ടുപോകുന്നത് കാരണം ദ്വീപിൽ യാത്രാ പ്രശ്നങ്ങൾ കാരണമാകുന്ന സാഹചര്യത്തിലാണ് എംപിയുടെ സന്ദർശനം. എം.വി കൊറൽസ് കപ്പൽ ഉടൻ സർവ്വേ നടപടികൾ പൂർത്തിയാക്കി സർവീസിന് എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ലക്ഷദ്വീപ് സീ,അമിൻ ദിവി പരളീ, ചെറിയപാണി, വലിയപാണി എന്നിവയുടെ അറ്റകുറ്റപണികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ അധികൃതരോട് അദ്ദേഹം നിർദ്ദേശിച്ചു. ഏളി കൽപേനി, ഗംഗ, കോടിത്തല എന്നീ ബാർജുകളുടെ നിലവിലെ അവസ്ഥകളും ചർച്ച ചെയ്തു. 
 
കപ്പൽ ജീവനക്കാരുമായി ആശയ വിനിമയം നടത്തിയ എം പി ജീവനക്കാരുടെ അലവൻസുകൾ കൃത്യസമയത്ത് വിതരണം ചെയ്യുന്നത് ഉറപ്പുവരുത്തണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു.

കപ്പൽശാലയിലെ 
സന്ദർശനത്തിനുശേഷം എൽ ഡി സി എൽ ഓഫീസിൽ നടന്ന ഉദ്യോഗസ്ഥല കൂടിക്കാഴ്ചയിൽ എല്ലാ കപ്പലുകളുടെയും സമയബന്ധിതമായ ഡോക്കിംംഗ് ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷക്കീൽ അഹ്മദ്, എൽ. ഡി. സി എൽ സെക്രട്ടറി ചെറി നിത, മറൈൻ സൂപ്രൻ്റുമാർ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി. ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ് പ്രസിഡൻറ് എം അലി അക്ബർ, എൽ ടി സി സി ജനറൽ സെക്രട്ടറിമാരായ എം. കെ.കോയ, കെ.പി അഹ്മദ് കോയ, ബ്ലോക്ക് പ്രസിഡൻറ് ടി കെ അബ്ദുൽ ശുക്കൂർ, എൻ എസ് യു സെക്രട്ടറി കബീർ എന്നിവർ എം.പിയെ അനുഗമിച്ചു.