കൊച്ചി:ലക്ഷദ്വീപ് ജനതയുടെ സർവ്വ മേഖലകളിലുമുള്ള ക്ഷേമവും പുരോഗതിയുമാണ് തൻ്റെ ലക്ഷ്യമെന്ന് ലക്ഷദ്വീപ് എം.പി അഡ്വ.ഹംദുള്ള സഈദ്.
കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമുള്ള ദ്വീപുകാരും കപ്പൽ ജീവനക്കാരും ചേർന്ന് നൽകിയ സ്വീകരണത്തിൽ മുഖ്യ അതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്ത് വർഷം കൊണ്ട് ലക്ഷദ്വീപ് ജനത അനുഭവിച്ച കഷ്ടപ്പാടുകൾക്കും ദുരിതങ്ങൾക്കും വി രാമം കുറിക്കാൻ ജനം എന്നിലർപ്പിച്ച വിശ്വാസം പാലിക്കാൻ ഏതറ്റം വരെ പോകുമെന്നും അദ്ദേഹം ഉറപ്പ് നൽകി. കോൺഗ്രസ് പാർട്ടി എക്കാലവും ദ്വീപിനെ നെഞ്ചോട് ചേർത്ത് പിടിച്ച് എല്ലാ മേഖലകളിലും പുരോഗതി വിഭാവനം ചെയ്തിട്ടുണ്ടെന്നും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അത് തുടരുമെന്നും പറഞ്ഞു.

നിങ്ങളേവരുടേയും കഠിന പ്രയത്നത്തിൻ്റെ ഫലമായിട്ടാണ് ഈ മിന്നുന്ന വിജയമെന്നും ആ പ്രയത്നങ്ങളൊന്നും വെറുതെയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുമ്പ് എം പി യായിരുന്നപ്പോഴും എംപി അല്ലാതിരുന്നപ്പോഴും നിങ്ങളോടൊപ്പമായിരുന്നു. ഇനിയും അത് തുടരുക തന്നെ ചെയ്യും.കഴിഞ്ഞ പത്ത് വർഷം നമുക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം. ദ്വീപുകാരോട് എറണാകുളം ജനത അവരുടെ പ്രതിനിധി ഹൈബി ഈഡൻ എം പി യും സഹപ്രവർത്തകരും നൽകിയ കരുതലും സ്നേഹവും സഹകരണവും എത്ര അഭിനന്ദിച്ചാലും മതിയാകയില്ല.

ലക്ഷദ്വീപ് ജനതയുടെ ക്ഷേമങ്ങൾ അന്വേഷിക്കാൻ ഒരുങ്ങിയ കോൺഗ്രസ് എം പിമാരെ ഭരണ കൂടം കഴിഞ്ഞ തവണ നിരോധിച്ചുവെങ്കിലും ഇത്തവണ അവർ ദ്വീപ് സന്ദർശിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും ഉറപ്പ് നൽകി. ഊഷ്മളവും പ്രൗഡ ഗംഭീരവുമായ സ്വീകരണത്തിന് അദ്ദേഹം കൃതജ്ഞത രേഖപ്പെടുത്തി.

ദ്വീപുകാർ ഞങ്ങളുടെ സഹോദരങ്ങളാണെന്നും അവർ നേരിടുന്ന പ്രശ്നങ്ങൾ എന്ത് തന്നെയായാലും അവ അർഹിക്കുന്ന ഗൗരവത്തോടെ ഏറ്റെടുക്കുമെന്നും സ്വീകരണം ഉദ്ഘാടനം ചെയ്ത എറണാകുളം എം പി ഹൈബി ഈഡൻ പറഞ്ഞു. 'ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കമായി കൊച്ചിയിലെത്തുന്ന
ദ്വീപുകാരെ സേവിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യം ഉണ്ടന്നും എന്ത് സഹായത്തിനും തുടർന്നും തയാറാണെന്നും അദ്ദേഹം അറിയിച്ചു.

നൂറുൽ ഇസ്ലാം അധ്യക്ഷത വഹിച്ചു മുഹമ്മദ് ശിയാസ് എറണാകുളം ഡി സി സി പ്രസിഡൻ്റ് ടി ജെ വിനോദ് എം എൽ എ, എം ലിജു കെ പി സി സി ജനറൽ സെക്രട്ടറി, അലോഷ്യസ് സേവിയർ കെ എസ് യു സ്റ്റേറ്റ്‌ പ്രസിഡൻ്റ്, എം അലി അക്ബർ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് .എം കെ കോയ,ടികെ.അബ്ദുൽ ഷുക്കൂർ,കേ.പി അഹ്മദ്‌കോയ,ഷഫീഖ്ഹുസൈൻ, ഫൗഷാദ് എന്നിവർ പ്രസംഗിച്ചു.