അമിനി: അമിനിയിലും കടമത്തിലും നടന്ന് കൊണ്ടിരിക്കുന്ന വാർഡ് വാർ ടൂർണമെൻ്റുകൾ അവസാനത്തിലേക്ക്. ഇന്ന് മുതൽ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് ആരംഭം കുറിക്കും.

 അമിനി ദ്വീപിൽ ആർ ജി എം എഫ് നടത്തുന്ന ടൂർണമെൻ്റിൽ വാർഡ് 2, വാർഡ് 5, വാർഡ് 3, വാർഡ് 4 എന്നീ ടീമുകളാണ് സെമിയിൽ കടന്നത്. ഇന്ന് വൈകീട്ട് നടക്കുന്ന ആദ്യ സെമിയിൽ വാർഡ് രണ്ട് വാർഡ് അഞ്ചിനെയും നാളെ നടക്കുന്ന രണ്ടാം സെമിയിൽ വാർഡ് മൂന്ന് വാർഡ് നാലിനെയും നേരിടും. അമിനി ഹൈസ്കൂൾ ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുന്നത്. സെപ്റ്റംബർ ആറിനാണ് ഫൈനൽ.

കടമത്ത് ദ്വീപിൽ റീജിയനൽ സ്പോർട്സ് കൗൺസിൽ നടത്തുന്ന ടൂർണമെൻ്റിൽ വാർഡ് 1 വാർഡ് 2, വാർഡ് 5, വാർഡ് 6 എന്നീ ടീമുകളാണ് സെമിയിലേക്ക് മുന്നേറിയത്. ഇന്ന് വൈകീട്ട് 4:30 ന് നടക്കുന്ന ആദ്യ സെമിയിൽ വാർഡ് 1 വാർഡ് 2 നെയും നാളെ നടക്കുന്ന രണ്ടാം സെമിയിൽ വാർഡ് 5 വാർഡ് ആറിനെയും നേരിടും. കടമത്ത് ഗ്രൗണ്ടിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്.