അമിനി: വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സ്ഥിരം ജോലി ലഭിച്ചിട്ടും പഠനം തുടരണം എന്ന ഇഹ്സാൻ മാടപ്പള്ളിയുടെ നിശ്ചയ ദാർഢ്യത്തിന് തിളക്കമേകി യൂനിവേഴ്സിറ്റി സ്റ്റുഡന്റ് ഓഫ് ദി ഇയർ പുരസ്കാരം. 

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നടന്ന എട്ടാമത് ദേശീയ യുവജന കൺവെൻഷനിൽ ഉത്തർപ്രദേശ് കൃഷി മന്ത്രി സൂര്യ പ്രതാപ് ഷാഹി സാറിൽ നിന്ന് സ്റ്റുഡൻ്റ് ഓഫ് ദ ഇയർ അവാർഡ് (2022) ഏറ്റുവാങ്ങി. ബനാറസ് ഹിന്ദു സർവ്വകലാശാലയും ഓൾ ഇന്ത്യ അഗ്രികൾച്ചറൽ സ്റ്റുഡൻ്റ്സ് അസോസിയേഷനും, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

ഫിഷറീസ് സയൻസിൽ ബിരുദാനന്തര ബിരുദവും കഴിഞ്ഞ് ഗവേഷണ വിദ്യാർത്ഥിയായി മുംബൈയിലെ സി ഐ എഫ് ഇ (സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിഷറീസ് എഡ്യുകേഷൻ) യൂനിവേഴ്സിറ്റിയിൽ പി എച്ച് ഡി ചെയ്ത് കൊണ്ടിരിക്കുകയാണ് ഇഹ്സാൻ. വിദ്യാഭ്യാസ വകുപ്പിൽ സ്ഥിരം ജോലി ലഭിച്ചിട്ടും, അത് നിരസിച്ച് കൊണ്ട് തൻ്റെ സ്വപ്നം സാക്ഷാത്കരിക്കാൻ ഉന്നത പഠനത്തിന് വേണ്ടി ഇറങ്ങി തിരിക്കുകയായിരുന്നു ഇഹ്സാൻ.

അമിനി ദ്വീപിലെ പരേതനായ മരക്കാനക്കൽ യുസഫലിയുടെയും മാടപ്പള്ളി സാറോമ്മാ ബിയുടെയും മകനാണ് ഇഹ്സാൻ. മിന്നുന്ന നേട്ടത്തിനും മുന്നോട്ടുള്ള ചുവട് വെപ്പിനും ഇഹ്‌സാന് ലാക് വോയ്സിൻ്റെ അഭിനന്ദനങ്ങൾ.