കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എന്ന ഫുട്ബോൾ ക്ലബ് ലോക കായിക ചരിത്രത്തിലേക്ക് കൂടി ഇടം നേടിയിരിക്കുകയാണ്. കഴിഞ്ഞ ഡ്യൂറൻഡ് കപ്പ് മത്സരത്തിൽ ഇരട്ട സഹോദരങ്ങളായ മുഹമ്മദ് ഐമനും മുഹമ്മദ് അസ്ഹറും ഗോളുകളും അസ്സിസ്റ്റും നേടിയിരുന്നു.
ലോക ഫുട്ബോളിലെ ഒരു പ്രൊഫഷണൽ മത്സരത്തിൽ ഇത് ആദ്യമായാണ് ഇരട്ട സഹോദരങ്ങൾ ഒരു മത്സരത്തിൽ തന്നെ ഗോളും അസിസ്റ്റും നേടുന്നത്. സി ഐ എസ് എഫ് പ്രൊട്ടക്ടസിനെതിരെയുള്ള മത്സരത്തിലാണ് ഇരുവരും ഈ റെക്കോർഡ് കരസ്ഥമാക്കിയത്.
മത്സരം കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് വിജയിച്ചിരുന്നു. മത്സരത്തിൽ ഇരട്ട സഹോദരങ്ങൾ ഗംഭീര പ്രകടനം തന്നെയാണ് കാഴ്ചവെച്ചിരുന്നത്.