അമിനി: 'ക്വിറ്റ് ഇന്ത്യ' അനുസ്മരണ ദിനത്തിൽ ശ്രോദ്ധാക്കളുടെ മനസ്സിൽ ഇറങ്ങി ചെല്ലുന്ന മനോഹരമായ ചരിത്രാവതരണവുമായി അമിനി ശഹീദ് ജവാൻ മുത്തുകോയ മെമ്മോറിയൽ ഗവണ്മെന്റ് സീനിയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി സാവഹിർ അബ്റാർ.
സ്കൂളിൽ സംഘടിപ്പിച്ച വൈവിധ്യങ്ങളായ ക്വിറ്റ് ഇന്ത്യ ദിന പരിപാടികൾക്കിടെയാണ് സമരത്തിന്റെ ചരിത്ര താളുകളിലേക്ക് വെളിച്ചം വീശുന്ന വീഡിയോ ആവിഷ്കാരവുമായി അബ്റാർ മുന്നോട്ട് വന്നത്. മറ്റു വിദ്യാർത്ഥികൾക്ക് പ്രചോദനമാകും വിധമുള്ള നടത്തിയ അവതരണ ശൈലിയും വിഷയ സമ്പുഷ്ടിയും എല്ലാവരുടെയും പ്രശംസക്ക് കാരണമായി.
അമേനിക്കാരായ കെകെസി അബ്ദുള്ളക്കോയയുടെയും അധ്യാപികയായ ശബാന ബീഗത്തിന്റെയും മകനാണ് പഠന പഠനേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന സവാഹിർ അബ്റാർ.