കൽപ്പേനി: സ്വന്തം കൈകൾ കൊണ്ട് നിർമിച്ച വിമാനം പറത്തി കഴിവ് തെളിയിച്ച കൽപ്പേനി സർദാർ വല്ലഭായി പട്ടേൽ സ്കൂൾ വിദ്യാർത്ഥി മെഹബൂബിന്റെ അസാമാന്യ മിടുക്കിന് ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരവും അഭിനന്ദനങ്ങളും.  

ലക്ഷദ്വീപ് ശാസ്ത്ര സാങ്കേതിക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കവരത്തിയിൽ നടക്കുന്ന നാഷണൽ സ്പെയ്സ് ഡേ സെലിബ്രേഷനിൽ മെഹബൂബിനെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ ആദരം.

 കൽപ്പേനിയിൽ നിന്നും ഹെലികോപ്റ്റർ മാർഗം കവരത്തിയിലെത്തിയ മെഹബൂബ് ഇന്ന് കവരത്തിയിൽ നടന്ന പരിപാടിയിലാണ് പങ്കെടുത്തത്.