ഡൽഹി : ഛത്തീസ്‌ഗഡ് റായ്‌പുരിൽ നട ന്ന ദേശീയ പഞ്ചഗുസ്‌തി മത്സരത്തിൽ (65 കിലോഗ്രാം) സ്വർണ മെഡൽ നേടി കെ.പി. സൈഫാബി. ലക്ഷദ്വീപിലെ കവരത്തി സ്വദേശിയാണ്. കേരളത്തിനു വേണ്ടിയാണു മത്സരിച്ചത്.
കവരത്തി കലംതിത്തിപ്പാട ഫാത്തിമയുടേയും കൽപേനി സ്വദേശി മുഹമ്മദ് കോയയുടേയും മകളാണ്. ആശിഖ് എന്ന ഒരു അനിയനുമുണ്ട്. കൊല്ലം ജില്ലയിലായിരുന്നു വിവാഹിതയായത്. ഭർത്താവ് കുറേ വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടു. ഇപ്പോ പഞ്ചഗുസ്തി മൽസരങ്ങളിൽ പങ്കെടുത്ത് വരുന്നു. ആലുവയിലാണ് താമസം.