കിൽത്താൻ: കിൽത്താൻ ദ്വീപ് ബീച്ച് ബോയ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് എല്ലാ വർഷവും സംഘടിപ്പിക്കുന്ന കിൽത്താൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണ്ണമെൻ്റിന് ഇന്ന് തുടക്കം കുറിക്കുന്നു.
വിവിധ ഫ്രാഞ്ചെയ്സികൾ ലേലത്തിലൂടെ മികച്ച താരങ്ങളെ സ്വന്തമാക്കി.
2020ൽ തുടക്കം കുറിച്ച ടൂർണ്ണമെൻ്റിൻ്റെ നാലാം സീസണിനാണ് ഇന്ന് തിരി തെളിയുന്നത്.
കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യത്യസ്തമായി സാങ്കേതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി കൊണ്ട് ടൂർണ്ണമെൻ്റ് വ്യത്യസ്ഥത പുലർത്തും എന്ന് ടൂർണ്ണമെൻ്റ് കമ്മിറ്റി ചെയർമാൻ റഹ്മാൻ ഷില്ലി പറഞ്ഞു.
ലീഗ് കം നോക്കൗട്ട് രീതിയിൽ സംഘടിപ്പിക്കുന്ന ടൂർണ്ണമെൻ്റിൻ്റെ സെക്രട്ടറി എം പി അബ്ദുൽ റാഷിദാണ്.