കവരത്തി: കവരത്തിയിലെ ഗവൺമെൻ്റ് നഴ്‌സിംഗ് കോളേജിൽ 2024-25 വർഷത്തെ ബിഎസ്‌സി അഡ്മിഷൻ ആരംഭിച്ചു. ആകെ 30 സീറ്റുകൾ. ആഗസ്റ്റ് 10 വൈകുന്നേരം അഞ്ച് മണിയാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന സമയം. സയൻസ് വിഷയത്തിൽ പ്ലസ്ടു പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. നാല് വർഷമാണ് കോഴ്‌സ് കാലാവധി.
അപേക്ഷാ ഫോമുകൾ www.lakhsadweep.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷാ ഫോറം 100 രൂപ അടച്ചാൽ ഓൺലൈനായി ലഭിക്കും. ജനറൽ, ഒബിസി വിഭാഗങ്ങൾക്ക് 500 രൂപയും എസ് സി/ എസ് ടി വിഭാഗത്തിന് 300 രൂപയുമാണ്.
അപേക്ഷയുടെ ഓൺലൈൻ വെബ്സൈറ്റ്- https://admissionjipsaan.com പൂരിപ്പിച്ച് അതിൻ്റെ ഹാർഡ് കോപ്പി കവരത്തിയിലെ ഗവൺമെൻ്റ് നഴ്സിങ് കോളേജിലേക്ക് അയക്കണം. വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് അപേക്ഷകർ ആവശ്യമായ എല്ലാ രേഖകളുടെയും സ്കാൻ ചെയ്ത പകർപ്പ് അപ്‌ലോഡ് ചെയ്യണം.