കിൽത്താൻ: കിൽത്താൻ ദ്വീപിലെ സ്കൂളിൽ നിലനിൽക്കുന്ന അധ്യപക ഒഴിവുകൾ എത്രയും പെട്ടെന്ന് നികത്തണമെന്ന് ആവശ്യപെട്ട് കിൽത്താൻ യൂത്ത്കോൺഗ്രസ് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ കമ്മിറ്റി ഭാരവാഹികൾ പ്രിൻസിപാളുമായി കൂടിക്കാഴ്ച നടത്തി. എഡ്യൂകേഷൻ ഡയറക്ടർക്ക് നിവേദനം നൽകുകയും ചെയ്തു. കിൽത്താൻ സ്കൂൾ വിദ്യാർഥികളുടെ പ്രശ്നങ്ങളും സ്കൂൾ അനുബന്ധ വിഷയങ്ങളും പ്രിൻസിപാളുമായി ചർച്ച ചെയ്തുവെന്നും പരിഹാരം ഉടൻ പ്രതീക്ഷിക്കുന്നുവെന്നും നേതാക്കൾ പറഞ്ഞു.