കേന്ദ്ര തുറമുഖ മന്ത്രാലയത്തിന് കീഴിലുള്ള പട്‌നയിലെ നാഷനല്‍ ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന മൂന്നര മാസത്തെ റസിഡന്‍ഷ്യല്‍ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം. ഇന്‍ലാന്‍ഡ് വെസ്സല്‍ ജനറല്‍ പര്‍പ്പസ് റേറ്റിങ് പരിശീലനമാണ് ലഭിക്കുക. മൊത്തം കോഴ്‌സ് ഫീസ് 35,200 രൂപ. 

വിജയകരമായി പഠനവും പരിശീലനവും പൂര്‍ത്തിയാക്കുന്നവര്‍ക്ക് കപ്പലുകളിലും യന്ത്രവത്കൃത ബോട്ടുകളിലും സെയിലര്‍ ഉള്‍പ്പെടെയുള്ള തൊഴില്‍ സാധ്യതകളുണ്ട്. സീറ്റുകളില്‍ 15 ശതമാനം പട്ടിക ജാതിക്കാര്‍ക്കും, 7.5 ശതമാനം പട്ടിക വര്‍ഗക്കാര്‍ക്കും  27 ശതമാനം ഒബിസി വിഭാഗക്കാര്‍ക്കും സംവരണം ചെയ്തിട്ടുണ്ട്.

പ്രായപരിധി : 18 മുതല്‍ 25 വയസ് വരെ. 

യോഗ്യത : എസ്.എസ്.എല്‍.സി/ തത്തുല്യ വിജയം.

അപേക്ഷ : നിര്‍ദിഷ്ട ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം താഴെ കാണുന്ന വിലാസത്തില്‍ ആഗസ്റ്റ് 10നകം അയക്കണം. 

The Principal
National Inland Navigation Institute
Gaighat, Patna- 800007

പുറമെ, അപേക്ഷ info@niniedu.in എന്ന ഇ-മെയിലിലും അയക്കാം. 

തിരഞ്ഞെടുപ്പിനായുള്ള ടെസ്റ്റ്/ ഇന്റര്‍വ്യൂ ആഗസ്റ്റ് 18ന് നടത്തും. വിശദാംശങ്ങള്‍ക്കും അപേക്ഷ ഫോറവും പ്രവേശന വിജ്ഞാപനവും ലഭിക്കുന്നതിന്  www.niniedu.in സന്ദര്‍ശിക്കാം. 

അന്വേഷണങ്ങള്‍ക്ക് 9229024800 / 0612-2311200 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.