അമിനി: അമിനി ദ്വീപിൽ ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ ലേബർ എംപ്ലോയ്‌മെൻ്റ് & ട്രെയിനിംഗ് പദ്ധതിയുടെ ഭാഗമായി ടൈപ്പ് റൈറ്റിംഗ് കം കമ്പ്യൂട്ടർ ട്രൈനിങ്ങ് നടത്തുന്നു. അഭ്യസ്തവിദ്യരായ തൊഴിൽ രഹിതരായ യുവാക്കൾക്കും എംപ്ലോയ്മെൻ്റിന് രെജിസ്റ്റർ ചെയ്തവർക്കും പ്രസ്തുത കോഴ്‌സിന് അപേക്ഷിക്കാം. ഷഹീദ് ജവാൻ മുത്തുകോയ മെമ്മോറിയൽ ഗവ. സീനിയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൾ ഓഫീസിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
എസ് എസ് എൽ സി ആണ് യോഗ്യതാ മാനദണ്ഡം. കോഴ്‌സിന് പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ നിർദ്ദിഷ്ട അപേക്ഷ ഫോം പൂരിപ്പിക്കണം. അപേക്ഷാഫോറത്തോടൊപ്പം എസ് എസ് എൽ സി ബുക്ക്, എംപ്ലോയ്‌മെൻ്റ് രജിസ്‌ട്രേഷൻ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഹാജരാക്കണം. 2024 ജൂലൈ 12 ആണ് അവസാന തിയ്യതി. കോഴ്‌സിൻ്റെ അവസാനം നടത്തുന്ന പരീക്ഷയിൽ വിജയിച്ചാൽ സർട്ടിഫിക്കറ്റ് നേടാം.