കവരത്തി: ലക്ഷദ്വീപ് ഗവൺമെൻ്റിൻ്റെ ആരോഗ്യ വകുപ്പിന് കീഴിൽ പ്രൊജക്ട് കോഡിനേറ്റർ, ഏ ബി ഡി എം ടെക്നിഷ്യൻ പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മാർച്ച് ഏഴിന് മുമ്പ് അപേക്ഷിക്കാം.
നിയമനം 11 മാസത്തേക്ക് പൂർണ്ണമായും കരാർ അടിസ്ഥാനത്തിലായിരിക്കും, പ്രകടനത്തിനനുസരിച്ച് നീട്ടാനും സാധ്യതയുണ്ട്. 

നിശ്ചിത യോഗ്യതയും അനുഭവപരിചയവുമുള്ള താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 07.03.2024  വൈകുന്നേരം 5 മണിക്ക് മുമ്പായി lakabdmhr@gmail.com എന്ന ഇ-മെയിൽ വഴി അപേക്ഷിക്കാം. ബന്ധപ്പെട്ട എല്ലാ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്‌റ്റുകളും എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകളും അപേക്ഷാ ഫോമിനൊപ്പം സമർപ്പിക്കേണ്ടതാണ്.