കവരത്തി : ദ്വീപുകളിൽ ആരോഗ്യമേഖലയിലെ ജീവനക്കാർ സമയം പാലിക്കാത്തത് പൊതുജനങ്ങളെ ദുരിതത്തിലാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിർദ്ദേശങ്ങൾ പുറത്തിറക്കിയത്. ഇത്തരത്തിലുള്ള സമീപനം സർക്കാർ ജീവനക്കാരിൽ നിന്ന് അംഗീകരിക്കില്ല. അതിനാൽ, കാലാകാലങ്ങളിൽ അതോറിറ്റി നിശ്ചയിക്കുന്ന സമയം പാലിക്കാൻ നിർദ്ദേശിക്കുന്നുവെന്നും ഹാജർ രജിസ്റ്ററിൽ ഒപ്പിടണമെന്നും മെഡിക്കൽ ഡയറക്ടർ ശ്രീകാന്ത് ആർ താപ്ഡിയ ഇറക്കിയ ഉത്തരവിൽ പറയുന്നു. ഡ്യൂട്ടി സമയം മുൻകൂട്ടി രേഖപ്പെടുത്താനും നിർദ്ദേശിച്ചിട്ടുണ്ട്.

മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കാത്തതും ലംഘിക്കുന്നതും ശ്രദ്ധയിൽ പെട്ടാൽ ഉചിതമായ നടപടിയിലേക്ക് നയിക്കുകയും ഭാവിയിൽ അത് ഗൗരവമായി കാണുകയും ചെയ്യുമെന്നും ഉത്തരവിൽ അറിയിച്ചിട്ടുണ്ട്.