വടക്കൻ ദ്വീപുകളോട് അഡ്മിനിസ്ട്രേഷന്റെ അവഗണനയിൽ വെന്തുനീറുന്ന കാലഘട്ടത്തിലൂടെ ഒരുപാട് കാലമായി നടന്നുനീങ്ങുന്ന സമയത്ത് വാക്കു കൊണ്ട് പോലും സാന്ത്വനപ്പെടുത്താൻ തെരെഞ്ഞെടുക്കപ്പെട്ട ഇന്നത്തെ പാർലെമെന്റ് മെമ്പർ ഉണ്ടായില്ല എന്ന നാട്ടുവർത്തമാനത്തിലേക്കാണ് എം പി യുടെ കിൽത്താൻ ദ്വീപ് സന്ദർശനം.

പട്ടേൽ ഭരണത്തിൽ നിസ്സഹായനായി കൈമലർത്തുകയും അത് മീഡിയകളിൽ പ്രസ്താവിക്കുകയും ചെയ്തതോടെ എം പി എന്ന നിലക്ക് ആ പ്രതീക്ഷകൾ ജനങ്ങൾ കൈവിട്ടു.
ഇന്ത്യയിലെ ഷെഡ്യൂൾഡ് ട്രൈബ് കമ്മ്യൂണിറ്റി പൊതുവേ നിരക്ഷരരും ആദിവാസികളുമെന്നിരിക്കെ ലക്ഷദ്വീപിലും അതേ ജനങ്ങളാണെന്ന് ധരിച്ച പട്ടേലിന് ദീപിൽ വന്നതിനു ശേഷം അത് നന്നായി ബോധിച്ചിട്ടുണ്ടാകും.

വർഷങ്ങളായി കോൺഗ്രസ് ദ്വീപിന് നൽകിയ വിദ്യാഭ്യാസ അടിത്തറ സാക്ഷരതയിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ട് വന്നു.
പട്ടേലിന്റെ കുതന്ത്രങ്ങൾ പലതും ദ്വീപിലെ അഭ്യസ്തവിദ്യരുടെ മുമ്പിൽ ചീറ്റിപ്പോയതും സാക്ഷരതയിൽ കോൺഗ്രസ് നൽകിയ അടിത്തറയിൽ നിന്നാണ്.

മോഡൽ ദ്വീപായി എൻ സി പി യും എം പി യും ഉയർത്തിക്കാണിച്ച കിൽത്താൻ ദ്വീപിലെ ഹോസ്പിറ്റൽ ബിൽഡിംഗ് പൊളിച്ചു മാറ്റിയിട്ട് വർഷങ്ങളോളമായി. കിൽത്താൻ ഹോസ്പിറ്റലിനെ വെറും ഓ പി യും വാർഡുമാക്കി ചുരുക്കിയതിലെ ആവലാതികൾ കേൾക്കാൻ ജനപ്രതിനിധിയില്ല എന്ന് ജനങ്ങൾ പരിതപിക്കുകയാണ്.

തെരഞ്ഞെടുപ്പ് പ്രചരണായുധമായിരുന്ന കിൽത്താൻ ഈസ്റ്റേൺ ജട്ടിയുടെ തറക്കല്ലിടൽ കർമ്മം കാണാൻ എം പി യുടെ ഓരോ സന്ദർശനത്തിലും നിർവഹിക്കുന്നത് കാണാൻ കുപ്പായം തേച്ചുമിനുക്കി ഇറങ്ങുന്ന സ്വന്തം പാർട്ടി അണികൾ പോലും ഇന്നും നിരാശയിലാണ്.
വർഷങ്ങളോളം  ലേഡി ഡോക്ടറില്ലാതെ പ്രസവ വേദനകൊണ്ട് വീർപ്പുമുട്ടിയ മനുഷ്യത്വമില്ലായ്മയിലൂടെ നടന്നുനീങ്ങിയ സാഹചര്യത്തിൽ സ്വന്തം പാർട്ടി പ്രവർത്തകന് തന്നെ അനിശ്ചിത കാല സമരത്തിനിറങ്ങേണ്ടി വന്നതും എം പി തെരെഞ്ഞെടുത്ത മോഡൽ ദ്വീപിലാണെന്നത് നഗ്ന സത്യം. 

അനേകായിരം അഭ്യസ്ത വിദ്യരുടെ തൊഴിലില്ലാഴ്മക്ക് കാരണമായ കൂട്ടപിരിച്ചു വിടലിൽ നാട് വിറങ്ങലിച്ചു നിൽക്കുമ്പോൾ ബദലായി അതിജീവനത്തിന്റെ ഒരു മാർഗ്ഗദർശനം പോലും എം പി യിൽ നിന്നുണ്ടായില്ല എന്നുള്ളത് തൊഴിലില്ലായ്മയിൽ തകർന്നടിഞ്ഞ കുടുംബങ്ങൾ പരിതപിക്കുകയാണ്.

കിൽത്താൻ ദ്വീപിലെ പ്രസ്സ് യൂണിറ്റ്, ഫൈബർഫാക്ടറി,പോൾട്രി ഫാം,കൊയർ സെന്റർ, കെ വി കെ,നോർത്ത് സ്കൂൾ,അംഗൻവാടികൾ എല്ലാം ഇക്കാലയളവിൽ അടച്ചുപൂട്ടുകയോ എടുത്തു മാറ്റുകയോ ചെയ്ത് തൊഴിൽ നഷ്ടപ്പെട്ടവർക്ക് എം.പിയുടെ രാത്രികാല കവല പ്രസംഗങ്ങൾ കൊണ്ട് വിശപ്പടങ്ങുമോ..??

ഇക്കാലമത്രയും അസിസ്റ്റന്റ് എഞ്ചിനീയർ പോസ്റ്റ് PWD,ELE ,LHW ഡിപാർട്ട്മെന്റുകളിൽ സ്ഥിരമായിട്ടുണ്ടായിരുന്ന കിൽത്താനിൽ ഫൈസൽ ഭരണത്തിന്റെ തിക്തഫലമെന്നോണം എന്നന്നേക്കുമായി അത്തരം പോസ്റ്റുകൾ എടുത്തുമാറ്റപ്പെടുകയുണ്ടായി, ഇതുവഴി അവഗണനയുടെ അങ്ങേയറ്റം കിൽത്താൻ ദ്വീപ് അനുഭവിക്കുമ്പോഴും തെരഞ്ഞെടുത്ത് വിട്ട ലോകസഭാംഗം സ്വന്തം കേസുമായി കോടതി വരാന്തകൾ കയറിയിറങ്ങുകയാണ്.
നിരവധി സർക്കാർ ഓഫീസുകൾ ഇന്ന് തസ്തികകൾ വെട്ടിമാറ്റി ഒഴിച്ചിട്ടിരിക്കുകയാണ്..
എം പി ലാഡ് ഫണ്ട് വിഹിതത്തിൽ നിന്ന് പ്രഖ്യാപിച്ച ഫുട്ബോൾ ടർഫിനെ ചൊല്ലി വിവാദങ്ങൾ പുകയുകയാണ്..!
കൂട്ടപ്പിരിച്ചുവിടലിൽ വിറങ്ങലിച്ച ഒരുപറ്റം ചെറുപ്പക്കാർ സ്വന്തമായിട്ട് ഒരു ടറഫ് നിർമ്മിച്ച് ജീവനോപാധി കണ്ടെത്തിയപ്പോൾ അവരുടെ തൊഴിലും ഉപേക്ഷിക്കേണ്ടിവരുമോ എന്ന അങ്കലാപ്പിലാണ്,

അതുമല്ലാതെ പട്ടേൽ നാട്ടുകാരുടെ ഭൂമിയിൽ സ്ഥാപിച്ച മഞ്ഞക്കല്ലിന്റെ ഓരം പിടിച്ച് ടർഫിനും മൾട്ടി പർപ്പസ് ഹാളിനും ഇടം കണ്ടെത്തിയതും നാട്ടുകാരുടെ നെഞ്ചത്ത്..? ഇത് വല്ല പ്രൈവറ്റ് ലാന്റും അക്വർ ചെയ്യിച്ച് അവിടെ സ്ഥാപിച്ചിരുന്നെങ്കിൽ ഏതെങ്കിലും രണ്ട് കുടുംബമെങ്കിലും രക്ഷപ്പെട്ടേനെ..!
ഇങ്ങിനെ ഒരു ആസൂത്രണവുമില്ലാതെ പദ്ധതികൾ ആസൂത്രണം ചെയ്ത് നാടിനും നാട്ടുകാർക്കും വിയോജനത്തിന് സാഹചര്യമൊരുക്കുകയാണ്.

ഇന്ന് ലക്ഷദ്വീപുകാരുടെ ഗ്രൂപ്പ് ബിൽ പോസ്റ്റുകളിൽ നിന്ന് 100% സംവരണം എന്നത് എടുത്തു മാറ്റി കൂനിൻമേൽ കുരു എന്ന അവസ്തയിലായത് എംപി യുടെ പൂർണ്ണ ഭരണ പരാജയം വിലയിരുത്തപ്പെടുന്നു.
സ്വന്തം കേസ് സുപ്രീം കോടതിയിൽ വാദിക്കുന്നതിന് ഒരു സിറ്റിങ്ങിന് മുപ്പതും നാൽപതും ലക്ഷങ്ങൾ വക്കീലൻമാർക്ക് വച്ചു നീട്ടുന്ന എം പി തൊഴിലില്ലാഴ്മയിൽ അരിയാഹാരത്തിന് വറുതിമുട്ടുന്ന സ്വന്തം വോട്ടർമാരുടെ പോക്കറ്റുകളിലേക്ക് എത്ര രൂപ വച്ച് കൊടുത്തിട്ടുണ്ട്..??

ഇന്ന് ഇന്ത്യയിലെ തൊഴിലില്ലായ്മയിൽ ഒന്നാം സ്ഥാനത്തേക്ക് ലക്ഷദ്വീപിനെ മാറ്റിക്കൊണ്ട് വന്ന് സർവ്വമേഖലയിലും പൂർണ്ണ പരാജയം സമ്മതിച്ച പാർലെമെന്റ് മെമ്പർ കിൽത്താൻ ദ്വീപിൽ വീണ്ടും തനിക്ക് വോട്ടുചെയ്യണമെന്ന് പറഞ്ഞ് സന്ദർശനം നടത്തുന്നതിലെ അതിശയോക്തി സമ്മതിക്കണം. രാഷ്ട്രീയം വേണം അത് ജന നൻമക്കായിരിക്കണം...! വെറുതെ ഒരു എം പി സ്ഥാനം നമുക്കെന്തിനാ .???