സ്മാർട്ട്ഫോൺ ലോകത്ത് പുതിയ വിപ്ലവം സൃഷ്ടിച്ചു കൊണ്ട് സാംസങ് ഗാലക്സി എസ് 24 സീരീസ് പുറത്തിറങ്ങി. സാംസങ് ഗ്യാലക്സി എസ് 24, സാംസങ് ഗാലക്സി എസ് 24 പ്ലസ്, സാംസങ് ഗ്യാലക്സി എസ് 24 അൾട്രാ എന്നീ മോഡലുകളാണ് ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടത്. 

ലൈവ് ട്രാൻസ്ലേഷൻ നോട്ട് അസിസ്റ്റ് തുടങ്ങിയ  ഫീച്ചറുകൾ ഉള്ള സാംസങ്ങിന്റെ ഏറ്റവും പുതിയ ടൂൾ ആയ ഗ്യാലക്സി എ ഐ ആണ് സാംസങ് എസ് 24 ൻ്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത. ഗൂഗിൾ അവതരിപ്പിച്ച സർക്കിൾ ടു സെർച്ച്, ഗെസ്ച്ചർ ടു സെർച്ച് എന്നീ ഫീച്ചറുകളും സാംസങ് എസ് 24 ൽ ലഭ്യമാണ്.പ്രശസ്ത യൂട്യൂബ് ഇൻഫ്ലുവൻസറായ മിസ്റ്റർ ബീസ്റ്റാണ് സാംസങ് ഗ്യാലക്സി എസ് 24 യുടെ ക്യാമറ ഫീച്ചറുകൾ അവതരിപ്പിച്ചത്. 

എസ് 24 സീരീസിലെ വമ്പനായ സാംസങ് ഗാലക്സി എസ് 24 അൾട്രക്ക് ഇന്ത്യയിൽ 1,29,999 മുതൽ 1,59,000 വരെയാണ് വില. 256 ജിബി വ്യാരിയെൻ്റിൽ പ്രീ ബുക്കിങ്ങ് ചെയ്യുന്നവർക്ക് ഫ്രീ സ്റ്റോറേജ് അപ്ഗ്രേഡിങ്ങും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

എസ് 24 സീരീസിൻ്റെ ലോഞ്ചിങ്ങിന് പിന്നാലെ സാംസങ് തങ്ങളുടെ പുതിയ ഹെൽത്ത് അസിസ്റ്റന്റ് ഗാലക്സി റിങ് അവതരിപ്പിച്ചു. എന്നാൽ 2024 അവസാനത്തിൽ മാത്രമാണ് ഗാലക്സി റിങ് വിപണിയിലെത്തുക.