ദില്ലി: നോക്കിയ X30 5ജി ഫെബ്രുവരി 20 മുതൽ ഇന്ത്യയിൽ വിൽപ്പനയാരംഭിക്കും. ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ബെർലിനിൽ നടന്ന ഐഎഫ്എ 2022 ഇവന്റിലാണ് നോക്കിയ X30 5ജി അവതരിപ്പിച്ചത്. ഇത് ഒരു സ്നാപ്ഡ്രാഗൺ 695 5ജി പ്രീമിയം ഫോൺ ആണ്, ഒപ്പം 8 ജിബ റാം വരെയുണ്ടാവും. നോക്കിയ X30 5ജിയ്ക്ക് 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമുണ്ട്. കൂടാതെ 33W ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടോടെ 4,200mAh ബാറ്ററിയും പായ്ക്ക് ചെയ്യുന്നുണ്ട്.മൂന്ന് വർഷത്തെ ആൻഡ്രോയിഡ്, സുരക്ഷാ അപ്‌ഡേറ്റുകൾ ലഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഫോണിന്റെ വില എത്രയെന്നത് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.നോക്കിയ ബ്രാൻഡ് ലൈസൻസി എച്ച്എംഡി ഗ്ലോബൽ കഴിഞ്ഞ വർഷമാണ് സെപ്റ്റംബറിൽ നടന്ന ഐഎഫ്എ 2022 ഇവന്റിൽ നോക്കിയ X30 5ജി അവതരിപ്പിച്ചത്. യൂറോപ്യൻ വിപണികളിൽ സ്മാർട്ഫോണിന്റെ വില EUR 529 (ഏകദേശം 42,000 രൂപ) മുതലാണ് ആരംഭിക്കുന്നത്. ക്ലൗഡി ബ്ലൂ, ഐസ് വൈറ്റ് കളർ ഓപ്ഷനുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഇത് 6 ജിബി റാം 128 ജിബി, 8 ജിബി റാം 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ വരുന്നതാണ്.