ദ്വീപെങ്ങും  വർണ്ണ ദീപങ്ങളാൽ അലങ്കൃതമായ നബിദിനാഘോഷ നിറവിൽ മുഴുകിയിരിക്കുകയാണ്.
വീടുകളിൽ മൗലിദോദിയും വീഥികളിൽ ജാത ചുറ്റിയും പുണ്യ നബിയുടെ ജന്മ സുദിനത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് വിശ്വാസികൾ.
 പറഞ്ഞും പാടിയും എഴുതിയും ചൊല്ലിയും മുത്ത് നബിയെ പുകഴ്‌ത്തുകയാണ് പിഞ്ചോമനകൾ.
റബീഉൽ അവ്വൽ പന്ത്രണ്ടിന്റെ തിരുനബി പിറവി ദിനത്തോടടുക്കുന്തോറും കൂടുതൽ പ്രവാചക സ്നേഹ സുകൃതങ്ങൾ പൂക്കുകയാണ് ദ്വീപെങ്ങും.
നബിദിന രാവുകളിലെ ഇസ്‌ലാമിക വിജ്ഞാന സദസ്സുകളാണ് ഇപ്പോൾ ഏറ്റവും സജീവം.
നബിദിനാഘോഷ പരിപാടികളിലെ ഏറ്റവും മുതൽകൂട്ടും വഅള് സദസ്സുകൾ തന്നെ.
പ്രവാചക ജീവിതത്തിന്റെ മാതൃക പഠിക്കാനും മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യങ്ങൾ വിളംബരം ചെയ്യാനും മനുഷ്യ സ്നേഹത്തിന്റെ വർണ്ണങ്ങൾ വിതറാനും വഴിയൊരുക്കും ഇൽമിന്റെ ഈ വേദികൾ.
കാലത്തിന്റെ വേഗപ്രവാഹത്തിൽ സ്വസ്ഥത കൈവിടുന്ന പുതിയ കാലത്തെ ജ്ഞാന പ്രഭകൊണ്ട് പൂരിതമാക്കും നബിദിന സദസ്സുകളിലെ മതപ്രഭാഷണങ്ങൾ.

✒️ജഅഫർ ഹുസൈൻ യമാനി അമിനി✍️