ലക്ഷദ്വീപിലേക്കുള്ള കപ്പലുകളുടെ ടിക്കറ്റ് പൂർണ്ണമായും ഓൺലൈൻ വൽകരിച്ചതിലൂടെ വഴിമുട്ടിയ ദ്വീപുകാർക്കിടയിൽ വീണ്ടും സജീവമാവുകയാണ് ഒരു പഴയ ട്രോൾ വീഡിയോ. കുറുമട്ട എന്ന ട്രോൾ വീഡിയോകളിലൂടെ ദ്വീപ് ജനങ്ങൾക്കിടയിൽ പ്രീതി നേടിയ അബൂ മണ്ഡളിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. കഴിഞ്ഞ വർഷം ടിക്കറ്റ് പ്രശ്നം രൂക്ഷമായപ്പോൾ അതിനെ വരച്ചുകാട്ടി മണ്ഡളി അബു ചെയ്ത ട്രോൾ വീഡിയോകളാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നതും വീണ്ടും വീണ്ടും കാണുകയും പരക്കെ ഷെയർ ചെയ്യപ്പെടുകയും ചെയ്യുന്നതും. വീഡിയോ കാണാൻ ലാക്ക് വോയിസ് മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക.