\u003cdiv\u003eദില്ലി: പുതിയ സ്മാർട്ട്ഫോണുമായി 5ജി സ്മാർട്ട്ഫോൺ ശ്രേണി വിപുലികരിക്കാൻ ഒരുങ്ങി നോക്കിയ. സെപ്തംബര്‍ 11നായിരിക്കും ഈ 5ജി ഫോൺ അവതരിപ്പിക്കുക. ഇതിന്റെ മുന്നോടിയായി സെപ്തംബർ രണ്ടിന് കമ്പനി ഒരു ടീസർ വീഡിയോ പുറത്തിറക്കിയിരുന്നു. എക്സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് ഇന്ത്യയിൽ പുതിയ നോക്കിയ 5ജി ഫോൺ ലോഞ്ച് ചെയ്യുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്.\u0026nbsp;\u003cbr\u003e\u003c/div\u003e\u003cdiv\u003e\u003cbr\u003e\u003c/div\u003e\u003cdiv\u003eവരാനിരിക്കുന്ന സ്മാർട്ട്‌ഫോൺ മിഡ് റേഞ്ച് സെഗ്‌മെന്റിൽ അരങ്ങേറുമെന്നാണ് പ്രതീക്ഷ.\u0026nbsp; G42 5G എന്നായിരിക്കും ഫോണിന്‍റെ പേര് എന്നാണ് വിവരം. അടുത്തിടെയാണ് കമ്പനി യുഎസിൽ നോക്കിയ C210 നൊപ്പം നോക്കിയ G310 5ജിയും പുറത്തിറക്കിയത്. വരാനിരിക്കുന്ന സ്മാർട്ട്‌ഫോണ്‍ പെര്‍പ്പിള്‍, ഗ്രേ കളറുകളിലാണ് എത്തുക. ഇത് ആമസോണില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. നോക്കിയ G42 5G\u0026nbsp; നേരത്തെ യൂറോപ്പില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിന് ഏതാണ്ട് 199 യൂറോ അതായത് ഇന്ത്യന്‍ രൂപ 20,800 ആണ് പ്രതീക്ഷിക്കുന്ന വില. 6GB RAM 128GB സ്റ്റോറേജ് പതിപ്പിനാണ് ഈ വില.\u0026nbsp;\u003c/div\u003e\u003cdiv\u003e\u003cbr\u003e\u003c/div\u003e\u003cdiv\u003eകഴിഞ്ഞ മാസമാണ് നോക്കിയ G310 5ജി, നോക്കിയ C210 എന്നിവ യുഎസിൽ അവതരിപ്പിച്ചത്. ആദ്യത്തേത് ആൻഡ്രോയിഡ് 13 ഔട്ട്-ഓഫ്-ദി-ബോക്‌സിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ 4ജിബി റാമുമായി ജോഡിയാക്കിയ സ്‌നാപ്ഡ്രാഗൺ 480 5ജി SoC ആണ് ഇത് നൽകുന്നത്. 20:9 അനുപാതവും 90Hz റിഫ്രഷിങ് റേറ്റുമുള്ള\u0026nbsp; 6.56 ഇഞ്ച് എച്ച്ഡി (720 x 1,612 പിക്സലുകൾ) ഡിസ്പ്ലേയാണ് നോക്കിയ G310 5ജിയുടെത്.\u003c/div\u003e\u003cdiv\u003e\u003cbr\u003e\u003c/div\u003e\u003cdiv\u003eഒപ്‌റ്റിക്‌സിനായി, ഓട്ടോഫോക്കസോടുകൂടിയ 50 മെഗാപിക്‌സൽ പ്രൈമറി സെൻസറിന്റെ\u0026nbsp; ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് അവതരിപ്പിച്ചത്. രണ്ട് 2-മെഗാപിക്സൽ ഡെപ്ത്, മാക്രോ സെൻസറുകൾ എന്നിവയും ഇതിനോടൊപ്പമുണ്ട്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, ഫോണിന്റെ മുൻവശത്ത് 8 മെഗാപിക്സൽ സെൻസർ ഉണ്ട്. 20W ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടോടു കൂടിയ 5,000mAh ബാറ്ററിയാണ് ഇതിനുള്ളത്. പൊടിക്കും സ്പ്ലാഷ് പ്രതിരോധത്തിനും ഹാൻഡ്സെറ്റ് IP52-റേറ്റുചെയ്തിരിക്കുന്നു. കമ്പനിയുടെ \ക്വിക്ക്ഫിക്സ്\ സാങ്കേതികവിദ്യയുമായാണ് നോക്കിയ G310 5ജി വരുന്നത് എന്ന പ്രത്യേകതയുമുണ്ട്.\u003c/div\u003e