കവരത്തി:ലക്ഷദ്വീപ് ഭരണകുടം പുറത്തിറക്കിയ പുതുക്കിയ മദ്യനയ ഡ്രാഫ്റ്റിനെതിരെ
പ്രതിഷേധം വ്യാപകമാക്കി കോൺഗ്രസ്സ്. അഗത്തിയിലും ബിത്രയിലും കോൺഗ്രസ്സ് പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു. അഗത്തിയിൽ ബി.ഡി.ഓ ഓഫിസിലെക്ക് കോൺഗ്രസ്സ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ പ്രവർത്തകർ പോലീസ് വലയം ഭേദിച്ച് ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു.
മദ്യനിരോധനം നിലനിൽക്കുന്ന ലക്ഷദ്വീപിൽ മദ്യം ഒഴുക്കാനുള്ള കരട് നിയമത്തിനെതിരേ ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ കോൺഗ്രസ് പാർട്ടിയിടെ നേതൃത്വത്തിൽ ഓപ്പ് ശേഖരണം നടത്തുകയും മാസ് മെമ്മോറാണ്ടം ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫിസർക്ക് കൈമാറുകയും ചെയ്തു.
ബിത്രയിൽ ഓതറൈസ് ഓഫീസറുടെ ഓഫീസിലെക്ക് പ്രതിഷേധ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ മദ്യ നയത്തിനെതിരെയുള്ള നിവേദനവും സമർപ്പിച്ചു.
ലക്ഷദ്വീപിൽ മദ്യം ഒഴിക്കാനാണ് നോക്കുന്നതെങ്കിൽ കോൺഗ്രസിന്റെ ശക്തമായ സമരമുറകൾ ഇനിയും ഉണ്ടാകുമെന്നും നേതാക്കൾ അറിയിച്ചു.