ന്യുഡൽഹി: SSF ദേശീയ നേതാക്കൾ ലക്ഷദ്വീപ് എംപി അഡ്വ: ഹംദുല്ല സഈദുമായി കൂടിക്കാഴ്ച്ച നടത്തി. 

രാജ്യത്ത് ന്യുനപക്ഷങ്ങൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളിൽ നിയമസഹായമടക്കമുള്ള പിന്തുണ ഹംദുല്ല സഈദിൽ നിന്നും ആവശ്യപ്പെട്ടു. 

ഏതാനും വർഷങ്ങളായി ലക്ഷദ്വീപിൽ തുടരുന്ന വിവാദ യുണിഫോമടക്കമുള്ള കാര്യങ്ങളിൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കപ്പെടാൻ വേണ്ട ഇടപെടൽ നടത്തണമെന്ന ആവശ്യവും സംഘം ഉന്നയിച്ചു. വിശദമായ നിവേദനവും എംപി ക്ക് കൈമാറി. 

ഡൽഹിയിൽ വെച്ച് നടന്ന കൂടിക്കാഴ്ച്ചയിൽ SSF ദേശീയ സെക്രട്ടറി സിപി ഉബൈദുല്ല സഖാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പങ്കെടുത്തത്.