കോഴിക്കോട്: നാലഞ്ച് വർഷമായി പൂട്ടിക്കിടന്ന കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ്ഹൗസ് 2025 ജനുവരി 1 മുതൽ പ്രവർത്തനം ആരംഭിക്കും. കോഴിക്കോട് എത്തുന്ന ദ്വീപുകാർക്ക് ഇവിടെ താമസത്തിനും ഭക്ഷണത്തിനും അനുയോജ്യമായ സൗകര്യങ്ങൾ ലഭ്യമാണ്.
കോഴിക്കോട് ഭാഗത്ത് പഠിക്കുന്ന ലക്ഷദ്വീപ് വിദ്യാർത്ഥികൾക്കും ഹ്രസ്വ കോഴ്സുകൾ പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കും സുരക്ഷിത ഡോർമറ്ററി/ഹോസ്റ്റൽ സൗകര്യം ഗസ്റ്റ്ഹൗസിൽ ഒരുക്കിയിരിക്കുന്നതായി അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 9447602786 (അമീർ എൻറ്റർപ്രൈസസ്സ്) എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.