ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള വിവിധ വകുപ്പുകളിൽ എസ് സി, എസ് ടി, ഒ ബി സി, എക്സ്-സർവീസ്മാൻ വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള, എന്നാൽ നികത്തപ്പെടാതെ ഉള്ള ഒഴിവുകൾ സംബന്ധിച്ച വിശദാംശങ്ങൾ അടിയന്തിരമായി നൽകണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.

ഈ വിശദാംശങ്ങൾ 2022 ജനുവരി 1, 2023 ജനുവരി 1 തീയതികളിൽ നിലവിലുണ്ടായിരുന്ന ബാക്ക്‌ലോഗ് ഒഴിവുകളെ അടിസ്ഥാനമാക്കി നൽകണം. 19.12.2024 വൈകുന്നേരം 4 മണിക്ക് മുമ്പ്, ആവശ്യമായ വിവരങ്ങൾ കൃത്യമായും പ്രൊഫോർമയിൽ പൂരിപ്പിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറേണ്ടതാണെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം, പ്രൊഫോർമയിൽ ഉള്ള എല്ലാ കോളങ്ങളും കൃത്യമായി പൂരിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും, കൂടുതൽ വിശദാംശങ്ങൾ ഉൾപ്പെടുത്തി നിയമപ്രകാരം നിശ്ചിത സമയത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും എല്ലാ വകുപ്പുകൾക്കും നിർദേശമുണ്ട്.