ന്യൂഡൽഹി: അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ പരമോന്നത ഗവേണിംഗ് ബോഡിയായ കോർട്ട് മെമ്പറായി ലക്ഷദ്വീപ് എംപിയും കോൺഗ്രസ് നേതാവുമായ അഡ്വ: ഹംദുള്ള സഈദിനെ തിരഞ്ഞെടുത്തു.
നിയമ രംഗത്തെയും വിദ്യാഭ്യാസ മേഖലയിലെയും വൈധഗ്ദ്യവും സേവനങ്ങളും പരിഗണിച്ചാണ് ഹംദുള്ള സഈദിനെ കോർട്ട് അംഗമായി പരിഗണിച്ചത്.
സർവ്വകലാശാലയുടെ പരമോന്നത ഗവേണിംഗ് ബോഡിയായ എഎംയു കോടതിയിൽ, സ്ഥാപനത്തിൻ്റെ ഭരണത്തിൽ ജനാധിപത്യപരമായ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് പാർലമെൻ്ററി നിയമാനുസൃത സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഉൾപ്പെടുത്തുന്നു.
പാർലിമെന്റിൽ നിന്നും ആകെ പത്ത് അംഗങ്ങളെയാണ് ഇപ്രകാരം എ.എം. യു കോർട്ട് സമിതിയിലേക്ക് നിയോഗിക്കപ്പെടുന്നത്. ഇക്കൂട്ടത്തിൽ ലക്ഷദ്വീപിൽ നിന്നുമുള്ള ഹംദുള്ള സഈദ് ഇടം നേടിയത് അഭിമാനകരമായി കാണുകയാണ് ദ്വീപുകാർ.